വിശ്വാസം




വിമാനം പുറപ്പെടാനുൾള സമയമായി. എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്നും സീറ്റുകള്‍ നേരെയാക്കണമെന്നും നിര്‍ദേശം വന്നു. സാവധാനം വിമാനം നീങ്ങി.  റൺവേയിലെത്തിയപ്പോൾ വേഗത കൂടി കൂടി ആകാശത്തിലേക്ക് പൊങ്ങി., പറക്കേണ്ട ഉയരത്തിലെത്തിയപ്പോൾ സീറ്റ് ബെൽറ്റിന്റെ പടമുൾള ചിത്രത്തിലെ ലൈറ്റ് അണഞ്ഞു. സീറ്റുബെൽറ്റുകൾ അഴിക്കുന്ന കടകട ശബ്ദം മുഴങ്ങി. 

എയര്‍ ഹോസ്റ്റസുമാർ ഭക്ഷണം കൊടുക്കുന്ന സമയമായി.  അപ്പോള്‍ ഒരു അനൗൺസ്മെന്റ്റ് വന്നു. 
നമ്മുടെ വിമാനം ഒരു കൊടുങ്കാറ്റിനെ അഭിമുഖീകരിക്കാൻ  പോവുകയാണ് എല്ലാവരും സീറ്റ്ബെൽറ്റ് ഇടുക. 

വീണ്ടും സീറ്റ് ബെൽറ്റ് ഇടുന്ന ശബ്ദം, വിമാനം ചെറുതായി ഉലഞ്ഞുതുടങ്ങി.  പിന്നീട് ഉലച്ചിൽ കൂടി കൂടി വന്നു. മുകളില്‍ ഇരുന്ന പെട്ടികൾ താഴെ വീണു. എല്ലാവരും പരിഭ്രാന്തരായി. ചിലര്‍ കണ്ണടച്ച് പ്രാർത്ഥന തുടങ്ങി. ചിലര്‍ സീറ്റില്‍ മുറുകെ പിടിച്ച് മരണത്തെ അല്പം അകലം കണ്ടപോലെ പേടിച്ച് വിറച്ച് ഇരുന്നു. 
പക്ഷെ ഒരു കൊച്ചു കുട്ടി മാത്രം തന്റെ ചിത്രകഥയിൽ ലയിച്ചിരിക്കുകയാണ്. 
ഈ  ബഹളമൊന്നും അവളെ ബാധിച്ചില്ല.

അവസാനം കൊടുങ്കാറ്റ് ശമിച്ചു, എല്ലാം സാധാരണ നിലയിലായി. 
യാത്രക്കാർക്ക് ഭക്ഷണം കിട്ടി. വിമാനം ലക്ഷൃസ്ഥാനത്തെത്തി,  എല്ലാവരും പുറത്തിറങ്ങാൻ തിടുക്കം കൂട്ടി. അപ്പോഴും ആ കുട്ടി ചിത്രകഥ വായിക്കുകയായിരുന്നു.

ഒരു എയര്‍ മഹാസ്റ്റാസ് കുട്ടിയുടെ അടുത്തെത്തി ചോദിച്ചു. 

മോൾക്ക് പേടിയൊന്നും തോന്നിയില്ലെ?

കുട്ടി പറഞ്ഞു : എന്തിനു പേടിക്കണം എന്റെ പപ്പയാണ് ഈ വിമാനത്തിന്റെ പൈലറ്റ്. പപ്പ ഒരു കുഴപ്പവും കൂടാതെ എന്നെ വീട്ടിലെത്തിക്കും.

0

Scratch

Not Found...!

Post a Comment

0 Comments