വിജയത്തിലേക്കൊരു വഴി

                                                                        


 

 

                                                                          അയാളുടെ പ്രാഥമിക വിദ്യാഭാസം മാത്രമേ പൂർത്തിയായിരുന്നുള്ളു. അമ്മയുടെ നിർബന്ധത്തിനു വഴങ്ങി അയാൾ വിവാഹവും കഴിച്ചു. തുടർന്ന് അയാൾ ഒരു പ്രൈമറി സ്കൂളിൽ ജോലിക്ക് ചേർന്നു. പക്ഷെ ആ മേഖലയിലെ പരിചയക്കുറവു കാരണം അവിടുത്തെ കുട്ടികൾ അയാളെ പരിഹസിക്കാൻ തുടങ്ങി ഒപ്പം ജോലിയും നഷ്ടപ്പെട്ടു. വീട്ടിലെത്തി കരഞ്ഞുകൊണ്ടിരുന്ന അയാളുടെ കവിളിലേക്കൊലിച്ചിറങ്ങിയ ചുടു കണ്ണീർ തുടച്ചുകൊണ്ട് ഭാര്യ ആശ്വസിപ്പിച്ചു. "ഒരു പക്ഷെ അങ്ങയെ കാത്തു മറ്റൊരു ജോലി ഉണ്ടാകും, അതായിരിക്കും അങ്ങയുടെ കഴിവിന് ഏറ്റവും യോജിക്കുന്നത്..". അയാൾ മറ്റൊരു ജോലിക്കായി ശ്രമം തുടങ്ങി. കുറച്ചു ദിവസങ്ങൾക്കു ശേഷം ഒന്ന് ലഭിക്കുകയും ചെയ്തു. പക്ഷെ ജോലിയിൽ വേഗം പോരാ എന്ന കാരണത്താൽ ആ ജോലിയിൽ നിന്നും അയാൾ പുറത്താക്കപ്പെട്ടു. വീട്ടിൽ എത്തിയ ഭർത്താവിനോട് അയാളുടെ സങ്കടകണ്ണീർ തുടച്ചുകൊണ്ട് ഭാര്യ പറഞ്ഞു "നിങ്ങൾ വിഷമിക്കേണ്ട, എല്ലാവരും ഒരുപോലെ കഴിവുള്ളവരല്ലല്ലോ... ഇനിയും ശ്രമിക്കൂ നല്ലൊരു ജോലി ഇനിയായിരിക്കും ലഭിക്കാൻപോകുന്നത്.... ". 

                          വീണ്ടും അയാൾ ശ്രമം തുടർന്നു. പക്ഷെ കാര്യങ്ങൾ അത്ര എളുപ്പമല്ലായിരുന്നു. ഓരോ പ്രവിശ്യവും അയാൾ പരാജിതനായി തിരിച്ചുവരുമ്പോഴും അയാളുടെ ഭാര്യ അയാളെ വീണ്ടും പരിശ്രമിക്കാനായി പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അലച്ചിലിന്റെ കാലഘട്ടത്തിനിടയിൽ അയാൾ പല ഭാഷകളിൽ നൈപുണ്യം നേടി. അതോടൊപ്പം അയാൾ ആളുകളെ എങ്ങിനെയാണ് ക്ഷമയോടെ കൈകാര്യം ചെയ്യേണ്ടതെന്നും പഠിച്ചു. അങ്ങനെയിരിക്കെ അയാൾക്ക്‌ ഒരു ബധിര മൂക വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ ജോലി ലഭിച്ചു. കാലങ്ങൾ കൊണ്ടാർജിച്ച പാകതയുടെ കഴിവും കൊണ്ട് അയാൾ കാലാന്തരത്തിൽ ഒരു സ്പെഷ്യൽ സ്കൂൾ തുറന്നു. കുറച്ചു കാലം കഴിഞ്ഞു അയാൾ വൈകല്യമുള്ളവർക്ക് വേണ്ടിയുള്ള ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകളുടെ ശൃംഗലത്തന്നെ തുടങ്ങി. അയാൾ കോടിശ്വരനായി മാറി. അയാളുടെ പേരാണ് ജോൺ ഡോ(John Doe )... 

ഒരു ദിവസം ജോൺ ഭാര്യയോട് ചോദിച്ചു "നമ്മുടെ ജീവിതത്തിന്റെ ആദ്യ കാലഘട്ടത്തിൽ വെറും പരാജയമായിരുന്നു ഞാൻ, എന്നിട്ടും നീ എന്നിൽ വലിയ വിശ്വാസമാണ് കാണിച്ചത്.. നിനക്കെങ്ങനെ അത് സാധിച്ചു...? " ജോണിന്റെ ഭാര്യ അയാളുടെ കൈത്തലത്തിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു. "നമുക്കുള്ളൊരു സ്ഥലത്തു ഗോതമ്പു നട്ടാൽ അത് ഫലം തന്നില്ലെങ്കിൽ നമ്മൾ അതിൽ പിന്നീട് കരിമ്പു കൃഷിചെയ്തു നോക്കും. അതും വിജയിച്ചില്ലെങ്കിൽ മറ്റൊന്ന്. അവസാനം പാടം നിറയെ തണ്ണിമത്തൻ ഉണ്ടാക്കുന്നവരെ നമ്മൾ പലതും ശ്രമിക്കും. പിന്നെ നമ്മൾ തണ്ണിമത്തൻ കൃഷിയിൽ വിജയം കൈവരിക്കും. ആ മണ്ണ് അതിനുള്ളതാണ്. അത് കണ്ടുപിടിക്കും വരെയുള്ളതെല്ലാം വെറുതെ ആയിരുന്നു എന്നു എങ്ങിനെ നമുക്ക് പറയാനാകും... നിങ്ങൾ എനിക്ക് പ്രിയപെട്ടവനാണ്, അങ്ങേയുടെ ഭൂമിക കണ്ടെത്തും വരെ കൂടെ ഒരു വാക്കായും സാമിപ്യമായും ഉറച്ച വിശ്വസത്തോടെയും നിൽക്കുകമാത്രമാണ് ഞാൻ ചെയ്തത്... ജോൺ ഇതു കേട്ടു പൊട്ടിക്കരഞ്ഞു. അയാളുടെ ഭാര്യയുടെ വിശ്വാസവും, സ്നേഹവും, ക്ഷമയും, അടിയുറച്ച ആത്മവിശ്വാസവും അയാളെ വിജയത്തിന്റെ കേദാരമാക്കി മാറ്റി.. 

ആരും ഈ ഭൂമിയിൽ വെറുതെ ജനിക്കുന്നില്ല. എല്ലാവരിലും എന്തൊക്കെയോ ഭരമേല്പിക്കപ്പെട്ടിരിക്കുന്നു.ഒരു പക്ഷെ അത് കണ്ടെത്തുന്നതുവരെ നമ്മെ പാകപ്പെടുത്തുന്ന അച്ചു കല്ലുകളാകാം നമ്മുടെ ഇപ്പോഴത്തെ അവസ്ഥകളും കഷ്ടപ്പാടുകളും... കാത്തിരിക്കാം നമ്മുടെ ഭൂമികക്കായി... പ്രയത്നിക്കാം ഉറച്ച വിശ്വാസത്തോട് കൂടെ... സ്നേഹത്തോടെ, ക്ഷമയോടു കൂടെ, നമ്മുടെ കഴിവിലുള്ള ഉറച്ച വിശ്വാസത്തോടുകൂടെ നമ്മുടെ വിജയത്തിനായി പ്രവർത്തിക്കുക.... കാരണം നാം വലിയ കാര്യങ്ങൾക്കായി ജനിച്ചവരാണ്...

0

Scratch

Not Found...!

Post a Comment

0 Comments