ഭാണ്ഡം ചുമക്കുന്നവർ


 

 

കൊട്ടാരവാതിൽക്കൽ ഭിക്ഷയെടുത്തുകൊണ്ടിരുന്ന  ഒരു മനുഷ്യൻ  കതകിൽ ഒട്ടിച്ചിരുന്ന  ഒരറിയിപ്പു കണ്ടു .  രാജാവ് ഒരു വിരുന്നു നടത്തുന്നു , അതിൽ  വിശേഷ വസ്ത്രം ധരിച്ചു മാത്രമേ പ്രവേശിക്കാവു എന്നെഴുതിയിരുന്നു ..ഭിക്ഷക്കാരന് അതിൽ പങ്കെടുക്കാൻ അതിയായ ആഗ്രഹം തോന്നി ... ധൈര്യം സംഭരിച്ചു കൊണ്ടയാൾ രാജാവിന് മുന്നിൽ മുഖം കാണിച്ചു , എന്നിട്ടു പറഞ്ഞു ... എനിക്കും വിരുന്നിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ട് , എന്നാൽ എനിക്ക് ധരിക്കാൻ വിശേഷ വസ്ത്രങ്ങളില്ല ...രാജാവിന് ദയ തോന്നി അയാളെയും വിരുന്നിൽ പ്രവേശിക്കാൻ അനുവാദം കൊടുത്തു , അയാൾക്കു ധരിക്കാനായി ഒരു വിശേഷ വസ്ത്രവും ..എന്നിട്ടു രാജാവ് പറഞ്ഞു .. ഇനി ഒരിക്കലും നീ  ഈ മുഷിഞ്ഞ വസ്ത്രം ധരിക്കരുത് , ഈ വിശേഷ വസ്ത്രം കീറിക്കളയുകയും ചെയ്യരുത് ..രാജാവിന് നന്ദി പറഞ്ഞു തിരിച്ചു വന്ന അയാൾ ഒരു മൂലയ്ക്ക് കിടന്ന തന്റെ പഴയ മുഷിഞ്ഞ വസ്ത്രം കണ്ടു .. അയാൾ ഓടിച്ചെന്നു ആ പഴയ വസ്ത്രം വാരിയെടുത്തു.. അതും പിടിച്ചു കൊണ്ട് വിരുന്നിൽ  പ്രവേശിച്ചു ... എവിടെ പോയാലും ആ മുഷിഞ്ഞ തുണികെട്ടും കൊണ്ടായിരുന്നു അയാളുടെ നടത്തം ..അടിക്കടി തന്റെ കയ്യിൽ നിന്നും താഴെ  വീണിരുന്ന ഈ തുണികെട്ടു എടുക്കുന്നത് മൂലം  വിരുന്നിൽ ശരിയായി  ശ്രെദ്ധിക്കുവാനും ഭക്ഷണം  ആസ്വദിക്കാനും അയാൾക്കു കഴിഞ്ഞില്ല ... ദിവസങ്ങൾ പോകും തോറും ഭിക്ഷക്കാരന് തന്റെ പഴയ മുഷിഞ്ഞ വസ്ത്രമടങ്ങിയ  ഭാണ്ഢ കെട്ടിലായി കൂടുതൽ ശ്രദ്ധ, എവിടെ പോയാലും അത് കഷ്ടപ്പെട്ട് ചുമന്നുകൊണ്ട് പോകുമായിരുന്നു .. പഴയ മുഷിഞ്ഞ തുണി അവന്റെ ജീവിതത്തിന്റെ സന്തോഷം മുഴുവൻ കവർന്നെടുത്തു ... 



ആ ഭിക്ഷക്കാരനെ പോലെയാണ് നമ്മളോരോപേരും  നമ്മുടെ കയ്യിലുമുണ്ട് ധാരാളം ഭാണ്ഡ കെട്ടുകൾ .. നമ്മൾ അതിന്റെ ചുമന്നു കൊണ്ട് നടക്കുകയാണ് .. ദുഃഖങ്ങളും  ദേഷ്യവും ചുമന്നു കൊണ്ട് നാം നമ്മുടെ സന്തോഷത്തെയും ജീവിതത്തെയും വേണ്ട രീതിയിൽ ആസ്വദിക്കാതെ കാലം കഴിച്ചു കൂടുന്നു .. നമ്മുടെ അനുവാദം കൂടാതെ , അല്ലെങ്കിൽ നമ്മളിൽ ഭാരമായിരിക്കുന്ന  ആ മുഷിഞ്ഞ ഭാണ്ഡക്കെട്ടുകൾ വലിച്ചെറിയാൻ സമയമായി ..


Post a Comment

0 Comments