നന്ദി ഉള്ളവർ


 

 

 ഒരിക്കൽ ഒരു കുറ്റിക്കാട്ടിൽ ഒരാട് ജീവിച്ചിരുന്നു . പകൽ മുഴുവൻ ചുറ്റിക്കറങ്ങി കിട്ടുന്ന ഇലകളെല്ലാം  ഭക്ഷിച്ചു ആട് അങ്ങനെ നടക്കും . ഒരു ദിവസം ഒരു വേട്ടക്കാരൻ തന്നെ  ഉന്നംവെക്കുന്നതു ആടിന്റെ   ശ്രദ്ദയിൽ പെട്ടു.. അതോടിച്ചെന്നു കയറിയത് ഒരു വള്ളിപ്പടർപ്പിന്റെ  ഇടയിലാണ് .  ശ്വാസം അടക്കി പിടിച്ചിരുന്നു , വേട്ടക്കാരനാവട്ടെ ആടിനെ കണ്ടെത്താനാവാതെ  കുറെ നേരം അവിടെയൊക്കെ നിന്നിട്ടു തിരികെ പോകുകയും ചെയ്തു ... വേട്ടക്കാരൻ പോയ്കഴിഞ്ഞപ്പോഴാണ്  ആടിന് മനസിലായത് താൻ നിൽക്കുന്ന വള്ളിപ്പടർപ്പു മുന്ദിരി ചെടിയുടെ ആണെന്ന് .. ഒട്ടേറെ തളിരിലകൾ ., ഒട്ടും മടിക്കാതെ ആട് ആ തളിരിലകൾ ഓരോന്നായി  ചവച്ചിറക്കാൻ തുടങ്ങി ...അപ്പോൾ പെട്ടെന്ന് മുന്തിരി വള്ളി  ചോദിച്ചു ... " സുഹൃത്തേ നിന്നെ ഞങ്ങൾ രക്ഷപെടുത്തിയതല്ലേ  , നിന്റെ ജീവൻ ഞങ്ങൾ രക്ഷിച്ചില്ലേ , അപ്പോൾ പിന്നെ ഞങ്ങളെ നീ തിന്നു നശിപ്പിക്കാമോ ...?"

മുന്തിരിവള്ളിയുടെ  ഈ ദയനീയമായ ചോദ്യത്തിന് മറുപടിയായി ആട് ഒരു പരിഹാസ ചിരിയോടെ പറഞ്ഞു ... "എന്റെ ജീവൻ രക്ഷിച്ച കഥയൊക്കെ കഴിഞ്ഞില്ലേ ,  എനിക്കിനി എന്റെ വിശപ്പ് മാറണം." അത് പതിവിലേറെ ശക്തിയോടെ വീണ്ടും വള്ളികൾ വലിച്ചെടുത്തു ചവച്ചു തിന്നാൻ തുടങ്ങി .. വള്ളിപ്പടർപ്പുകൾ ഒന്നാകെ അനങ്ങുന്നതു കണ്ടു വേട്ടക്കാരൻ തിരിച്ചു വന്നു , ആ വള്ളിപ്പടർപ്പിൽ ഉന്നംവെച്ചു് അമ്പെയ്തു .. ആട് അവിടെ  തന്നെ പിടഞ്ഞു വീണു ചാവുകയും ചെയ്തു ...


നമുക്കു ഉപകാരം ചെയ്തു തരുന്നവരോട്  വേണ്ടത്ര നന്ദി കാണിക്കാൻ കഴിഞ്ഞില്ലെങ്കിലും അവരെ തിരികെ ഉപദ്രവിക്കാതിരിക്കാൻ എങ്കിലും നമ്മൾ ശ്രെമിക്കണം.. 

0

Scratch

Not Found...!

Post a Comment

1 Comments