അലസത നിങ്ങളെ എവിടെയും എത്തിക്കില്ല
“പുരാതനകാലത്ത്, ഒരു രാജാവ് തന്റെ ജനങ്ങളെ പരീക്ഷിക്കാൻ റോഡരികിൽ ഒരു പാറക്കെട്ട് സ്ഥാപിച്ചു. എന്നിട്ട് , അദ്ദേഹം അടുത്തുള്ള ഒരു കുറ്റിക്കാട്ടിൽ മറഞ്ഞിരുന്നു, ആരെങ്കിലും പാറക്കല്ല് വഴിയിൽ നിന്ന് മാറ്റുമോ എന്ന് നോക്കി. രാജാവിന്റെ ഏറ്റവും ധനികരായ ചില വ്യാപാരികളും കൊട്ടാരക്കാരും ആ വഴി കടന്നുപോയി, എന്നാൽ കല്ല് നീക്കാൻ അവരാരും ഒന്നും ചെയ്തില്ല.
റോഡുകൾ വൃത്തിയായി സൂക്ഷിക്കുന്നില്ലെന്ന് പറഞ്ഞു പലരും രാജാവിനെ കുറ്റപ്പെടുത്തി.
ഒരു ദിവസം പച്ചക്കറിയുമായി ഒരു കർഷകൻ ആ വഴി വന്നു. പാറയുടെ അടുത്തെത്തിയപ്പോൾ, കർഷകൻ തന്റെ ഭാരം ഇറക്കിവെച്ച് കല്ല് വഴിയിൽ നിന്ന് തള്ളി മാറ്റാൻ ശ്രമിച്ചു. ഒത്തിരി നേരത്തെ പരിശ്രമത്തിനു ഒടുവിൽ പാറകൾ വഴിയിൽ നിന്നും മാറ്റാൻ സാധിച്ചു.
കർഷകൻ തന്റെ പച്ചക്കറികൾ എടുക്കാൻ തിരികെ വന്നപ്പോൾ , പാറക്കെട്ട് ഉണ്ടായിരുന്ന റോഡിൽ ഒരു പഴ്സ് കിടക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. പഴ്‌സിൽ ധാരാളം സ്വർണ്ണ നാണയങ്ങൾ ഉണ്ടായിരുന്നു, കൂടെ ഒരു കുറിപ്പും.
രാജാവിന്റെ കുറിപ്പ്: " റോഡിൽ നിന്ന് പാറ നീക്കം ചെയ്ത വ്യക്തിക്കുള്ളതാണ് ഈ സ്വർണ്ണം. "
ഇതുപോലെയാണ് നമ്മുടെ ജീവിതത്തിലെ പല കാര്യങ്ങളും, അലസത കാരണം പലതും നാം ചെയ്യാൻ മടിക്കുന്നു , പലതും നാം പാതി വഴിയിൽ ഉപേക്ഷിക്കുന്നു..
0 Comments