“ഒരിടത്തു വളരെ മോശം സ്വഭാവമുള്ള ഒരു കൊച്ചുകുട്ടിയുണ്ടായിരുന്നു. അവൻ എല്ലാരോടും ദേഷ്യപ്പെടുമായിരുന്നു. എങ്ങനെയും ഈ ചീത്ത സ്വഭാവം മാറ്റിയെടുക്കണം എന്ന് അവന്റെ പിതാവ് തീരുമാനിച്ചു,
ഒരു ദിവസം അദ്ദേഹം അവനെ തന്റെ അടുത്തേക്ക് വിളിച്ചിട്ടു കുറച്ചു ആണിയും ഒരു ചുറ്റികയും കൊടുത്തു.. എന്നിട്ടു അടുത്തുള്ള ഒരു മേശ ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു .. " നിനക്ക് ദേഷ്യം വരുന്ന സമയത്തു , ഓരോ ആണി വീതം ഈ മേശയിൽ അടിക്കുക ...
ആദ്യ ദിവസം അവൻ ആ മേശയിൽ 37 ആണികൾ അടിച്ചു.
അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ അവൻ ക്രമേണ കോപം നിയന്ത്രിക്കാൻ തുടങ്ങി, അവൻ മേശയിൽ അടിച്ചുകൊണ്ടിരുന്ന ആണിയുടെ എണ്ണം പതുക്കെ കുറഞ്ഞു. ആണി മേശയിൽ അടിക്കുന്നതിനേക്കാൾ എളുപ്പം തനിക്കു തന്റെ കോപം നിയന്ത്രിക്കാൻ കഴിയുമെന്ന് അവനു മനസിലായി.
ഒടുവിൽ, ദേഷ്യം ഒട്ടും വരാത്ത ഒരു ദിവസം വന്നു. അവൻ തന്റെ പിതാവിനോട് വർത്തമാനം പറഞ്ഞു, ഇനി ദേഷ്യം ഒട്ടും വരാത്ത ദിവസങ്ങളിൽ ഓരോ ആണി വീതം മേശയിൽ നിന്നും പുറത്തെടുക്കാൻ പിതാവ് അവനോടു നിർദ്ദേശിച്ചു.
ദിവസങ്ങൾ കടന്നുപോയി, ഒടുവിൽ, എല്ലാ ആണികളും പോയി എന്ന് അവന് അച്ഛനോട് പറയാൻ കഴിഞ്ഞു.. പിതാവ് മകനെ കൈപിടിച്ച് മേശ കിടന്ന മുറിയിലേക്ക് കൊണ്ട് പോയി. എന്നിട്ടു അവനോടു പറഞ്ഞു ..
‘എന്റെ മകനേ, നീ നന്നായി ചെയ്തു, പക്ഷേ മേശയിലെ കുഴികൾ നോക്കൂ. ഇത് പഴയപോലെ ആണോ ?.. ഇതുപോലെയാണ് നിങ്ങൾ ദേഷ്യത്തിൽ കാര്യങ്ങൾ പറയുമ്പോൾ, അത് മറ്റുള്ളവരിൽ ഇത് പോലെ ഒരു മുറിവ് ഉണ്ടാക്കുന്നു. നിങ്ങൾക്ക് ഒരു മനുഷ്യനെ വാക്ക് കൊണ്ട് വേദനിപ്പിക്കുകയും പിന്നീട് ക്ഷമ ചോദിക്കുകയോ ചെയ്യാം. പക്ഷെ അവരിൽ നിങ്ങൾ ഉണ്ടാക്കുന്ന മുറിവ് മേശയിലെ കുഴികൾ പോലെ അതുപോലെ തന്നെ അവിടെ അവശേഷിക്കും..
0 Comments